Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പ് യോഗം തൃശൂരില്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് പ്രവര്‍ത്തനം വീണ്ടും സജീവമാക്കുന്നു. കാര്യമായി ഗ്രൂപ്പ് പ്രവര്‍ത്തനത്തിലില്ലായിരുന്ന മുരളയാണ് ഇതിന് നേതൃത്ത്വം നല്‍കുന്നത്. കരുണാകരനുമായി കൂടുതല്‍ സഹകരിച്ച് ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കാനാണ് മുരളിയുടെ നീക്കം.

ഇതിന്റെ മുന്നോടിയായി ഓഗസ്റ് 17 ചൊവാഴ്ചതൃശൂരില്‍ ഗ്രൂപ്പിന്റെ യോഗം നടത്തുകയാണ്. 18ന് തലസ്ഥാനത്ത് അടുത്തഘട്ടം ചര്‍ച്ചകള്‍ നടക്കും. എല്ലാ ജില്ലകളില്‍ നിന്നുമുള്ള നേതാക്കളും തൃശൂര്‍ യോഗത്തില്‍ പങ്കെടുക്കുന്നണ്ട്. കെ. മുരളീധരനും പത്മജ വേണുഗോപാലും നേരിട്ടാണ് ഗ്രൂപ്പ് നേതാക്കളെ യോഗത്തിന് വിളിച്ചിരിയ്ക്കുന്നത്.

മന്ത്രിസഭ പുനസംഘടന സംബന്ധിച്ച് ദില്ലിയില്‍ ചര്‍ച്ച നടക്കാന്‍ പോകുന്ന വേളയില്‍ മുരളി-പത്മജ സഖ്യം ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കുന്നത് പ്രത്യേക ശ്രദ്ധ ആകര്‍ഷിയ്ക്കുന്ന വിഷയമാണ്. ഇതിനൊപ്പം തന്നെ പാര്‍ട്ടി പുനസംഘടിപ്പിയ്ക്കുമെന്ന പ്രഖ്യാപനവും ഗ്രൂപ്പ് നേതാക്കള്‍ കണക്കിലെടുത്തിട്ടുണ്ട്. പാര്‍ട്ടി പുനസംഘടിപ്പിയ്ക്കുമ്പോഴും മന്ത്രിസഭ അഴിച്ച് പണിയുമ്പോഴും തങ്ങള്‍ക്ക് അര്‍ഹമായതൊക്കെ നേടി എടുക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം.

ഇപ്പോഴുള്ള കെ.പി.സി.സി. ഭാരവാഹികള്‍ ജില്ലകളില്‍ ചെന്ന് തെളിവെടുപ്പ് നടത്തിയെന്നു വരുത്തി, പുറത്തിറക്കുന്ന ഭാരവാഹികളുടെ പട്ടിക അംഗീകരിക്കേണ്ടെന്ന് ഗ്രൂപ്പിന്റെ പ്രമുഖ നേതാക്കള്‍ നിര്‍ദ്ദേശം നല്‍കി.

ഗ്രൂപ്പിന്റെ ജില്ലാ ഭാരവാഹികളുമായി അതതിടത്ത് സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. നിശ്ചിത ദിവസങ്ങളില്‍ ജില്ലാതല കൂട്ടായ്മകള്‍ ചേരാനും ഉദ്ദേശിയ്ക്കുന്നുണ്ട്. ഇതിന്റെ ആദ്യഘട്ട ചര്‍ച്ചകളാണ് തൃശ്ശൂരില്‍ ചൊവാഴ്ച നടക്കുന്നത്. കെ. കരുണാകരന്‍ ഈ അനൗപചാരിക ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നാണ് ഗ്രൂപ്പുനേതാക്കള്‍ നല്‍കുന്ന സൂചന.

ജില്ലതിരിച്ച് ഗ്രൂപ്പുചര്‍ച്ച തുടങ്ങാനുള്ള തീരുമാനത്തില്‍ എതിര്‍പ്പുള്ളവരും ഗ്രൂപ്പിനുള്ളിലുണ്ട്. പക്ഷേ ഇക്കൂട്ടര്‍ മന്ത്രിസ്ഥാനം മോഹിച്ചുനടക്കുന്ന ചില എം.എല്‍.എ.മാര്‍ മാത്രമാണെന്നാണ് ഗ്രൂപ്പുനേതാക്കള്‍ നല്‍കുന്ന വിശദീകരണം.

ബ്ലോക്ക്, മണ്ഡലം തലത്തില്‍ കൂടി ഗ്രൂപ്പ് ഇല്ലാതെ പാര്‍ട്ടി പുനസ്സംഘടന പൂര്‍ത്തിയായാല്‍ അത് ഗ്രൂപ്പിന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കുമെന്നും ചില നേതാക്കള്‍ വിലയിരുത്തുന്നു. ഭരണത്തിനെതിരെ വിമര്‍ശനത്തിന് തുടക്കമിട്ട് ക്രമേണ കെ.പി.സി.സി. നേതൃത്വത്തിനെതിരെ തിരിയാന്‍ അവര്‍ ഒരുങ്ങുന്നതിന്റെ പ്രധാന കാരണവും ഇതു തന്നെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+