മുത്തങ്ങ: റിപ്പോര്‍ട്ട് പക്ഷപാതപരം
കൊച്ചി: മുത്തങ്ങ സംഭവത്തെ കുറിച്ച് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തീര്‍ത്തും പക്ഷപാതപരമാണെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
സിബിഐയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്ന തരത്തിലാവാനിടയുണ്ടെന്ന് സൂചനയുള്ളതുകൊണ്ടാണ് ഇടതുമുന്നണി നേരത്തെ സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതെന്ന് അച്യുതാനന്ദന്‍ വ്യക്തമാക്കി. ആഗസ്ത് 17 ചൊവാഴ്ച കൊച്ചി സര്‍വകാലാശാല എംപ്ലോയീസ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അച്യുതാനന്ദന്‍.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിലപാടിലെ പാളിച്ചകള്‍ മൂലമാണ് സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നതില്‍ കലാശിച്ചത്. മുത്തങ്ങ സംഭവത്തോട് അനുബന്ധിച്ച് സി. കെ. ജാനുവിന് പരിക്കേറ്റിട്ടില്ല എന്ന നിഗമനം തന്നെ റിപ്പോര്‍ട്ട് തീര്‍ത്തും പക്ഷപാതപരമാണെന്ന് തെളിയിക്കുന്നതാണ്- അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications