Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്രോസോഫ്റ്റിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: മൈക്രോസോഫ്റ്റിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സിക്ഷ പദ്ധതിയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. പദ്ധതിയിലെ മൈക്രോസോഫ്റ്റിന്റെ പങ്കാളിത്തം ഐടി അധ്യാപകരും വിദ്യാര്‍ഥികളും മൈക്രോസോഫ്റ്റിന്റെ അടിമകളാവുന്നതിലേക്കാണ് നയിക്കുകയെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.

പദ്ധതിയുടെ ഭാഗമായി ഐടി അക്കാദമിക്കായി എസ്സിഇആര്‍ടി കെട്ടിടത്തില്‍ സ്ഥലം അനുവദിക്കുന്നതിനെയും അച്യുതാനന്ദന്‍ എതിര്‍ത്തു.

അതേ സമയം ടെക്നോപാര്‍ക്കില്‍ സ്ഥലം അനുവദിക്കുന്നത് സംസ്ഥാന സര്‍ക്കാരിന് വലിയ ബാധ്യതയാവുമെന്നതിനാലാണ് എസ്സിഇആര്‍ടി കെട്ടിടത്തില്‍ സ്ഥലം അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പദ്ധതിയുടെ വ്യവസ്ഥകള്‍ അനുസരിച്ച് അക്കാദമി സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം നല്‍കേണ്ടത് സര്‍ക്കാരാണ്. ടെക്നോപാര്‍ക്കിലാണ് അക്കാദമി സ്ഥാപിക്കുന്നതെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് ചുരുങ്ങിയത് 22 ലക്ഷം രൂപ ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവ് വഹിക്കേണ്ടിവരും. അതുകൊണ്ടാണ് എസ്സിഇആര്‍ടി ഓഫീസിലെ ഉപയോഗിക്കാത്ത സ്ഥലം അക്കാദമി സ്ഥാപിക്കുന്നതിനായി കണ്ടെത്തിയത്.

നീണ്ട തര്‍ക്കങ്ങള്‍ക്ക് ശേഷം ഐടിഅറ്റ്സ്കൂള്‍ പദ്ധതിയുടെ ജനറല്‍ കൗണ്‍സില്‍ സിക്ഷ പദ്ധതിക്ക് കഴിഞ്ഞ ജനവരിയില്‍ അനുമതി നല്‍കിയിരുന്നു.

പദ്ധതിയുടെ വ്യവസ്ഥകള്‍ പ്രകാരം ഐടി അക്കാദമി സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 3000 ചതുരശ്രഅടി സ്ഥലം നല്‍കണം. അഞ്ച് വര്‍ഷത്തിന് ശേഷം മൈക്രോസോഫ്റ്റ് അക്കാദമി സംസ്ഥാന സര്‍ക്കാറിന് കൈമാറും. ആദ്യവര്‍ഷങ്ങളിലെ ചെലവ് മൈക്രോസോഫ്റ്റ് വഹിക്കും. ഓരോ വര്‍ഷവും 800 അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കും. മികവ് പ്രകടിപ്പിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മൈക്രോസോഫ്റ്റ് സ്കോളര്‍ഷിപ്പ് നല്‍കും.

ഇതിന് സമാനമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ മൈക്രോസോഫ്റ്റുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മൈക്രോസോഫ്റ്റുമായി ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാനിരിക്കുന്നതേയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+