സൗദിയില്‍ മലയാളി വെടിയേറ്റു മരിച്ചു
ജിദ്ദ: സൗദി അറേബ്യയിലെ ജുബൈല്‍ തുറമുഖത്ത് മലയാളിയായ യുവാവ് കോസ്റല്‍ ഗാര്‍ഡിന്റെ വെടിയേറ്റ് മരിച്ചു. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം പൂഴിക്കര എരമുല്ലാന്‍ കുട്ടിയുടെ മകന്‍ കുഞ്ഞിമുഹമ്മദ് (25) ആണ് മരിച്ചത്.
ആഗസ്ത് 16 തിങ്കളാഴ്ച രാവിലെ സൗദി സമയം രാവിലെ 8.30നാണ് സംഭവം നടന്നത്. അബദ്ധത്തില്‍ കോസ്റല്‍ ഗാര്‍ഡിന്റെ തോക്ക് പൊട്ടി കുഞ്ഞിമുഹമ്മദിന് വെടിയേറ്റതാണെന്ന് കരുതുന്നു.
ഏഴ് വര്‍ഷമായി ജുബൈലില്‍ മത്സ്യബന്ധന ജോലി ചെയ്തുവരികയായിരുന്നു കുഞ്ഞിമുഹമ്മദ്. കഴിഞ്ഞ വര്‍ഷമാണ് ഒടുവിലായി നാട്ടിലെത്തിയത്. കഴിഞ്ഞ വര്‍ഷം നാട്ടിലെത്തിയപ്പോഴാണ് കുഞ്ഞിമുഹമ്മദിന്റെ വിവാഹം നടന്നത്.
കുഞ്ഞിമുഹമ്മദിന്റെ സഹോദരന്‍ കുഞ്ഞിമോന്‍ ജുബൈലില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. മൃതദേഹം ജുബൈല്‍ ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications