ഇന്ത്യയില്‍ 51 ലക്ഷം എയ്ഡ്സ് രോഗികള്‍
ദില്ലി: രാജ്യത്ത് 51 ലക്ഷം എയ്ഡ്സ് ബാധിതരുണ്ടെന്ന് ആരോഗ്യമന്ത്രി എ. രാമദാസ് ലോക്സഭയില്‍ അറിയിച്ചു.
എയ്ഡ്സ് ബാധിതര്‍ക്ക് രാജ്യത്തെ 25 പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കും. ഇപ്പോള്‍ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടകം, മഹാരാഷ്ട്ര, മണിപ്പൂര്‍, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ എട്ട് ആശുപത്രികളിലാണ് ചികിത്സ നല്‍കുന്നത്. എയ്ഡ്സ് ബാധിതരുടെ രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ സഹായകമായ ചികിത്സയാണ് ആശുപത്രികളില്‍ നല്‍കുന്നത്.
എയ്ഡ്സ് ബാധിതരായ എത്ര സ്ത്രീകളും കുട്ടികളുമുണ്ടെന്ന കണക്കുകള്‍ ലഭ്യമല്ല. എയ്ഡ്സ് ബാധിതര്‍ക്കിടയില്‍ ഒരു സര്‍വെ നടത്തുന്നതിന് ഐഐഎം പോലുള്ള ഏജന്‍സിയെ നിയോഗിക്കുന്നത് ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.












Click it and Unblock the Notifications