Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടം വിതക്കുന്ന കിളികള്‍

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസുകള്‍ യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ യാത്രക്കാരോടുള്ള പ്രാകൃതമായ പെരുമാറ്റം മൂലം പലപ്പോഴും യാത്രക്കാര്‍ ജീവന്‍ തന്നെ ബലികൊടുക്കേണ്ടിവരുന്നു. സിപിഐ നേതാവ് എം. ടി. ചന്ദ്രസേനന്റെ മരണം സ്വകാര്യബസ്സിലെ കിളികളുടെ അശ്രദ്ധ മൂലമുണ്ടാവുന്ന വിപത്തുകള്‍ക്ക് ഒരുദാഹരണം മാത്രം.

ആഗസ്ത് 17 ചൊവാഴ്ച കൊല്ലത്തിനടുത്ത് പാരിപ്പള്ളിയില്‍ കെ. ചന്ദ്രന്‍ എന്ന യാത്രക്കാരന്‍ മരിച്ചതും കിളിയുടെ അശ്രദ്ധ മൂലമാണ്. ബസ്സില്‍ കയറുകയായിരുന്ന ചന്ദ്രന്‍ ഫുട്ബോര്‍ഡില്‍ കാലെടുത്തു വയ്ക്കുന്നതിന് മുമ്പേ കിളി ബെല്ലടിച്ചതിനെ തുടര്‍ന്ന് താഴേക്ക് വീണു. കിളിയുടെ അശ്രദ്ധ ഒന്നു കൊണ്ടു മാത്രം സംഭവിച്ച മരണം.

കയറി നില്‍ക്കുന്നതിന് മുമ്പേ ബസ്സ് നീങ്ങിയതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് സിപിഐ നേതാവ് ചന്ദ്രസേനന്‍ മരിച്ചത്. അശ്രദ്ധവും പരുക്കനുമായ പെരുമാറ്റം മൂലം സ്വകാര്യ ബസ്സുകളില കിളികളും ഡ്രൈവര്‍മാരും യാത്രക്കാര്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. ബസ് ജീവനക്കാരുടെ അശ്രദ്ധ മൂലം യാത്രക്കാര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്.

ബസ്സ് നിര്‍ത്തുന്നതിന് മുമ്പേ യാത്രക്കാരെ പിടിച്ചിറക്കുകയും യാത്രക്കാര്‍ കയറുന്നതിന് മുമ്പേ ഇരട്ട ബെല്‍ കൊടുക്കുകയും ചെയ്യുന്ന കിളികള്‍ ഒരു പക്ഷേ കേരളത്തില്‍ മാത്രം കാണുന്ന പ്രതിഭാസമായിരിക്കും. ബസ്സുകളുടെ മത്സരഓട്ടത്തിനിടയില്‍ യാത്രക്കാര്‍ സുരക്ഷിതമായി കയറുന്നതു ഇറങ്ങുന്നതും കിളികള്‍ക്ക് പ്രധാനപ്പെട്ട കാര്യമേയല്ല.

അശ്രദ്ധ നിറഞ്ഞതും അപകടം ഉണ്ടാക്കാന്‍ കാരണമാവുന്നതുമായ കിളികളുടെ ഈ രീതി ട്രാന്‍സ്പോര്‍ട്ട് അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തത് കേരളത്തിലെ സ്വകാര്യബസ്സുകള്‍ യാത്രക്കാരുടെ പേടിസ്വപ്നമായി മാറുന്നതിലേക്കാണ് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+