മെഡിക്കല്‍ പ്രവേശനം പൊതുലിസ്റില്‍ നിന്ന്
തിരുവനന്തപുരം: മെഡിക്കല്‍, ഡന്റല്‍, ആയുര്‍വേദ, സിദ്ധ, ഫാര്‍മസി കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം പ്രവേശനപരീക്ഷാ കമ്മിഷണറുടെ പട്ടികയില്‍ നിന്നായിരിക്കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ഈ വര്‍ഷം മാത്രമായിരിക്കും ഈ വിധത്തില്‍ പ്രവേശനം നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗസ്ത് 18 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജസ്റിസ് കെ. ടി. തോമസ് കമ്മിഷന്‍ തുടരണോയെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. വല്ലാര്‍പ്പാടം പദ്ധതി നടപ്പിലാക്കുന്നതില്‍ കാലതാമസമുണ്ടാവരുതെന്ന് കേന്ദ്രമന്ത്രി ടി. ആര്‍. ബാലുവുമായി ബുധനാഴ്ച നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിന്റെ വികസനാവശ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ പ്രതിപക്ഷവും സഹകരിക്കണം. ഇകാര്യത്തിലുള്ള പ്രതിപക്ഷത്തിന്റെ നിഷേധാത്മക നിലപാട് അവസാനിപ്പിക്കണം. കേരളത്തിന് കിട്ടാനുള്ള സഹായങ്ങള്‍ നേടിയെടുക്കുന്നതിനായി കൂട്ടായി പ്രവര്‍ത്തിക്കണം. ആഗസ്ത് 20ന് കേന്ദ്രകൃഷിമന്ത്രിയെ കണ്ട് കേരളത്തിന് സഹായം നല്‍കണമെന്ന് ആവശ്യപ്പെടും.
മുത്തങ്ങയില്‍ 16 പേരെ പൊലീസ് ചുട്ടുകൊന്നെന്നും താന്‍ മറ്റൊരു മോഡിയാണെന്നും പറഞ്ഞ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ മാപ്പ് പറയണം. സിബിഐ അന്വേഷണത്തെ അംഗീകരിച്ച പ്രതിപക്ഷം ഇപ്പോള്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ അതിനെ എതിര്‍ക്കുന്നത് ശരിയല്ല.
കോവളം കൊട്ടാരം സംബന്ധിച്ച അന്തിമതീരുമാനം സപ്തംബര്‍ 15ന് നടക്കുന്ന മന്ത്രിസഭായോഗത്തിലുണ്ടാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications