ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്നു
തിരുവനന്തപുരം: ഭാരത് സഞ്ചാര്‍ നിഗം കേരളത്തില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്നു. ഇന്റര്‍നെറ്റും കേബിള്‍ ടി വിയും ഗെയിമുകളും ഒക്കെ ഈ കേബിള്‍ കണക്ഷന്‍ വഴി ലഭ്യമാവും.
ഇതിനായി 7000 കിലോമീറ്റര്‍ ഓപ്ടിയ്ക്കല്‍ ഫൈബര്‍ കേബിള്‍ ഇട്ടുകഴിഞ്ഞു. ഘട്ടം ഘട്ടമായിട്ടാണ് ഈ വികസനം നടപ്പാക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഈ പദ്ധതി ആദ്യം നടപ്പാക്കുന്നത്.
ദേശീയ ഇന്റര്‍നെറ്റ് ബാക്ക് ബോണ്‍ ശ്രുംഖല സ്ഥാപിയ്ക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ ശ്രുംഖല വിപുലമാക്കുന്നത്.
സെപ്തംബര്‍ ഒന്നുമുതല്‍ വീണ്ടും ബി എസ് എന്‍ എല്‍ മൊബൈല്‍ ഫോണ്‍ കണക്ഷനുള്ള ബുക്കിംഗ് തുടങ്ങുന്നതാണെന്ന് ബി എസ് എന്‍ എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ എസ്. എ. തോമസ് വ്യക്തമാക്കി.












Click it and Unblock the Notifications