കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസ്ഥാനം കാത്ത് നേതാക്കള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ ദില്ലിയില്‍ നടക്കുമെന്ന് ഏകദേശം ഉറപ്പായതോടെ മന്ത്രിസ്ഥാനത്തിനായി ഉടുപ്പു തയ്ച്ചിറങ്ങിയവര്‍ ഏറെയാണ്.

പാര്‍ട്ടിയ്ക്കുള്ളില്‍ ഇതിനായി ചരടുവലികളും തുടങ്ങി. ദില്ലിയിലെ കോണ്‍ഗ്രസ് നേതൃത്ത്വത്തില്‍ പിടിപാടുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അവിടെ പോയി തന്നെ വേണ്ട പിന്നണി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

കോണ്‍ഗ്രസില്‍ മാത്രമല്ല ഘടക കക്ഷികളിലും പുനസംഘടന ചലനങ്ങല്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രധാനമായും ഇത് മുസ്ലിം ലീഗിലാണ്. കുഞ്ഞാലിക്കുട്ടി സംഘത്തിലും എതിര്‍ സംഘത്തിലും ഉള്ള നേതാക്കളാണ് ചരടുവലികള്‍നടത്തുന്നത്.

മന്ത്രിമാരില്‍ മാറ്റം ഉറപ്പായ കോണ്‍ഗ്രസിലാണ് ചരടുവലികള്‍ ശക്തമായി നടക്കുന്നത്. 30ാളം പേരാണ് മന്ത്രികുപ്പായമണിയാന്‍ തയ്യാറായി കോണ്‍ഗ്രസില്‍ തന്നെ നടക്കുന്നത്. പലരേയും ഉള്‍പ്പെടുത്താതിരിയ്ക്കുന്നതും ഇപ്പോഴത്തെ പല മന്ത്രിമാരേയും ഒഴിവാക്കുന്നതും മുഖ്യമന്ത്രിയ്ക്ക് തലവേദന ഉണ്ടാക്കും. കോണ്‍ഗ്രസില്‍ അത് പുതിയ പൊട്ടലും ചീറ്റലും സൃഷ്ടിയ്ക്കുകയും ചെയ്യും. എല്ലാപേരെയും മാറ്റി പുതിയ കോണ്‍ഗ്രസ് മന്ത്രിമാര്‍ വരുമെന്നാണ് ഉപശാലാ വാര്‍ത്തകളെങ്കിലും അതിന് ആന്റണിയ്ക് കഴിയുമെന്ന് തോന്നുന്നില്ല. ഇക്കാര്യത്തിലാണ് ആദ്യ തീരുമാനം ഉണ്ടാവേണ്ടത്.

ഐക്യമുന്നണി കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി മന്ത്രിയാവുമോ എന്നതാണ് പുനഃസംഘടനയിലെ പ്രധാന ചര്‍ച്ചാ വിഷയംവിലപിടിച്ച ചോദ്യം. മന്ത്രിസ്ഥാനത്തേക്കില്ല എന്ന ഉറച്ച നിലപാടിലാണ് ഉമ്മന്‍ചാണ്ടി. എന്നാല്‍, പുതിയ ടീമിന് ഭദ്രതയും പ്രവര്‍ത്തനക്ഷമതയും ഉണ്ടാവാന്‍ ഉമ്മന്‍ചാണ്ടിയും വേണം എന്നതാണ് ഹൈക്കമാന്‍ഡില്‍ ചിലരുടെ അഭിപ്രായം.

ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളില്‍ ഏതെങ്കിലും ഒന്നു കിട്ടിയാല്‍ മന്ത്രിസഭയിലേക്ക് വരാന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ തയ്യാറായേക്കും. ഇതിനായി വക്കം പുരുഷോത്തമന്‍ ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്. ദില്ലി ആസ്ഥാനമാക്കിയാണ് വക്കത്തിന്റെ ചരടുവലികള്‍. അങ്ങനെ വന്നാല്‍ സ്പീക്കര്‍സ്ഥാനത്ത് ഉണ്ടാകാവുന്ന ഒഴിവിലേക്ക് തേറമ്പില്‍ രാമകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, എം.എം. ഹസ്സന്‍ എന്നിവരെ പരിഗണിക്കാം. ആര്യാടനും തേറമ്പിലും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്. തേറമ്പിലിന്റെ സാധ്യത ഇല്ലാതാക്കാന്‍ സാവിത്രിലക്ഷ്മണനെയും ടി.വി. ചന്ദ്രമോഹനനെയും ഐ. പക്ഷം ഉയര്‍ത്തിക്കൊണ്ടു വരും.

കെ. ശങ്കരനാരായണനെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ ആ സ്ഥാനത്തേക്ക് വക്കത്തെയും ആര്യാടനെയും ആലോചിക്കും. കെ.വി. തോമസ് ഒഴിഞ്ഞാല്‍ ലത്തീന്‍സമുദായത്തില്‍നിന്ന് ഡൊമിനിക് പ്രസന്റേഷനെയോ പി.പി. ജോര്‍ജ്, ഇ.എം. ആഗസ്തി എന്നിവരെയോ പരിഗണിക്കും. എന്നാല്‍, ഇവരെയൊക്കെ ഒഴിവാക്കാന്‍ ആന്റണി തയ്യാറാവുമോ എന്നതാണ് പ്രധാനം.

ജി.കാര്‍ത്തികേയന്‍ ഒഴിവാകുന്ന സാഹചര്യത്തില്‍ കെ.സി. വേണുഗോപാലിന് നറുക്കു വീഴാനിടയുണ്ട്. മന്ത്രിസ്ഥാനത്തേക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പേരാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേത്. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പിലേക്ക് എ.കെ.മണി, എ.പി. അനില്‍കുമാര്‍ എന്നിവരെ ആലോചിച്ചേക്കാം.

മുന്‍ മന്ത്രിമാരായ ടി.എച്ച്.മുസ്തഫ, എം.പി. ഗാംഗാധരന്‍, കെ.കെ. രാമചന്ദ്രന്‍മാസ്റര്‍, കെ.പി. വിശ്വനാഥന്‍ എന്നിവരും മന്ത്രിസ്ഥാനത്തിനായി അശ്രാന്ത പരശ്രമത്തിലാണ്. പ്രതീക്ഷയുള്ളവരാണ്.

കടവൂര്‍ ശിവദാസനും കെ. സുധാകരനും പകരം ആളെ കണ്ടെത്തേണ്ടി വന്നാല്‍ എ. സുജനപാല്‍, അടൂര്‍ പ്രകാശ്, ഡി. സുഗതന്‍ എന്നിവര്‍ സാധ്യതാലിസ്റിലുള്ളവരാണ്. സുദീര്‍ഘമായ നിയമസഭാ പാരമ്പര്യത്തിന്റെ പേരില്‍ പരിഗണിക്കപ്പെടേണ്ട രണ്ട്പേരുകളാണ് കെ.സി. ജോസഫിന്റെയും കെ. മുഹമ്മദാലിയുടേതും. തിരുവനന്തപുരം ജില്ലയില്‍നിന്ന് ഐ ഗ്രൂപ്പ് മുന്നോട്ടുവെക്കാനിടയുള്ള ഒരു പേര് ശക്തന്‍ നാടാരുടേതായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X