പുനരന്വേഷണം വേണമെന്ന് സി.കെ.ജാനു
കൊച്ചി: മുത്തങ്ങ സംഭവത്തെ കുറിച്ച് നിലവിലുള്ള സിബിഐ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി പുനരന്വേഷണം നടത്തണമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി. കെ. ജാനു ആവശ്യപ്പെട്ടു. ഇക്കാര്യത്തിനായി ദേശീയമനുഷ്യാവകാശ കമ്മിഷനെ സമീപിക്കുമെന്ന് ജാനു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മുത്തങ്ങ സംഭവത്തെ കുറിച്ച് നിലവിലുള്ള അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ല. കുറ്റക്കാരായ പൊലീസുകാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരയുെം കുറ്റവിമുക്തമാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് സിബിഐ തയ്യാറാക്കിയിരിക്കുന്നത്.
മര്‍ദനനമേല്‍ക്കുകയും ജയിലിടയ്ക്കപ്പെടുകയും ചെയ്ത ആദിവാസി സ്ത്രീകളും കുട്ടികളും ഹൈക്കോടതിയിലെത്തി പരാതി ബോധിപ്പിക്കും. റിപ്പോര്‍ട്ടിനോടുള്ള പ്രതിഷേധമെന്ന നിലയില്‍ റിപ്പോര്‍ട്ട് കത്തിച്ചുകളയും.
ആദിവാസികള്‍ക്കെതിരെ പൊലീസെടുത്തിരിക്കുന്ന കേസുകള്‍ക്ക് സാധൂകരണം നല്‍കാനാണ് സിബിഐ റിപ്പോര്‍ട്ടില്‍ ശ്രമിച്ചിരിക്കുന്നതെന്ന് ജാനു കുറ്റപ്പെടുത്തി.












Click it and Unblock the Notifications