കണ്ണൂരില്‍ മാര്‍ച്ചില്‍ കല്ല്ലേറും ലാത്തിയടിയും
കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസനയങ്ങളില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആഗസ്ത് 18 ബുധനാഴ്ച ജില്ലാ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് കല്ലേറിലും ലാത്തിച്ചാര്‍ജിലും കലാശിച്ചു.
മന്ത്രി ശങ്കരന്റെ കാര്‍ ആക്രമിച്ച കേസിലെ പ്രതിയായ എസ്എഫ്ഐ ജില്ലാ സെക്രട്ടറി വിനോദ്കൃഷ്ണനെ മാര്‍ച്ചിനിടെ പൊലീസ് അറസ്റ് ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.
വിദ്യാര്‍ഥികള്‍ പൊലീസിന് നേരെ കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. വിദ്യാര്‍ഥികളെ പിരിച്ചുവിടുന്നതിനായി പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും വെള്ളം ചീറ്റിക്കുകയും ചെയ്തു.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ കളക്ടറേറ്റിനും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കല്ലെറിഞ്ഞു. സംഘര്‍ഷത്തില്‍ ഏതാനും എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. വിനോദ്കൃഷ്ണനെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications