Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ലോറി സമരമില്ല

കോഴിക്കോട്: ആഗസ്ത് 21 മുതല്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിചകാല ലോറിസമരത്തില്‍ കേരളത്തിലെ ലോറിയുടമകള്‍ പങ്കെടുക്കില്ലെന്ന് ലോറി ഓണേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന സേവനനികുതിയെ ചൊല്ലിയാണ് സമരം. ഈ നികുതി ലോറിയുടമകളെ ബാധിക്കുന്നതല്ല. ലോറികള്‍ വാടകയ്ക്കെടുത്ത് ലോഡുകള്‍ അയയ്ക്കുന്ന കരാറുകാര്‍ക്കാണ് ഈ നികുതി ബാധകം. അവരുടെ താത്പര്യം സംരക്ഷിക്കാനുള്ള പണിമുടക്കില്‍ പങ്കെടുക്കുന്നതു കൊണ്ട് ലോറി ഉടമകള്‍ക്ക് യാതൊരു ഗുണവുമില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. കര്‍ണാടകം, തമിഴ്നാട്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ലോറിയുടമകളും സമരത്തില്‍ പങ്കെടുക്കുന്നില്ലെന്ന് അവര്‍ അറിയിച്ചു.

മലയാളികള്‍ ഓണമാഘോഷിക്കുമ്പോള്‍ സമരം ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+