സ്ത്രീകള്‍ക്കായുള്ള ഉറ വിതരണം ചെയ്യുന്നു
മുംബൈ: മുംബൈയിലെ ലൈംഗികതാഴിലാളികള്‍ക്കിടയില്‍ ഒരു സര്‍ക്കാരിതര സംഘടന സ്ത്രീകള്‍ ഉപയോഗിക്കുന്ന ഗര്‍ഭനിരോധന ഉറ വിതരണം ചെയ്യാന്‍ തുടങ്ങി.
ഗര്‍ഭധാരണം ഒഴിവാക്കുന്നതിനും എയ്ഡ്സ് ഉള്‍പ്പെടെയുള്ള ലൈംഗിക രോഗങ്ങള്‍ പകരുന്നത് തടയുന്നതിനും സഹായിക്കുന്നതാണ് റിഷ്താ എന്ന് പേരുള്ള ഉറ. പോപ്പുലര്‍ സര്‍വീസ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയാണ് ഉറ വിതരണം ചെയ്യുന്നത്. ചില ലൈംഗികതൊഴിലാളികള്‍ക്കിടയില്‍ ഉറ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് വ്യക്തമാക്കുന്ന സിനിമ പ്രദര്‍ശിപ്പിച്ചു.
പോളിയൂറിതേന്‍ കൊണ്ട് നിര്‍മിച്ച ഉറ സ്ത്രീശരീരത്തിന് ഇണങ്ങുന്നതാണെന്ന് പോപ്പുലര്‍ സര്‍വീസ് ഇന്റര്‍നാഷണലിന്റെ എയിഡ്സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശില്പ മെര്‍ച്ചന്റ് പറഞ്ഞു.
ലൈംഗികതൊഴിലാളികളുമായി ബന്ധപ്പെടുന്ന പല പുരുഷന്‍മാരും ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാന്‍ വിസമ്മതിക്കുന്നുണ്ടെന്ന് ലൈംഗികതൊഴിലാളികളുമായി ഇടപഴകിയപ്പോള്‍ വ്യക്തമായെന്ന് ഡോ. ശില്പ പറഞ്ഞു. പുരുഷന്‍മാര്‍ ഉറ ഉപയോഗിക്കാത്തത് മൂലം ലൈംഗികതൊഴിലാളികളില്‍ എയ്ഡ്സ് പകരാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് സ്ത്രീകള്‍ക്കായുള്ള ഉറ ഉണ്ടാക്കിയത്.
രണ്ട് മാസം ഉറ സൗജന്യമായാണ് ലൈംഗികതൊഴിലാളികള്‍ക്ക് നല്‍കുന്നത്. പിന്നീട് പോപ്പുലര്‍ സര്‍വീസ് ഇന്റര്‍നാഷണലിന്റെ ഫീല്‍ഡ് വര്‍ക്കര്‍മാരില്‍ നിന്നും ഉറ ലൈംഗികതൊഴിലാളികള്‍ക്ക് വാങ്ങാവുന്നതാണ്. ഒരു ഉറയ്ക്ക്് രണ്ട് രൂപയാണ് വില.












Click it and Unblock the Notifications