പെട്രോള്‍, ഡീസല്‍ തീരുവ കുറച്ചു
ദില്ലി: പെട്രോളിയം ഉത്പന്നങ്ങളുടെ കസ്റംസ്, എക്സൈസ് തീരുവകള്‍ കുറച്ചതായി ധനകാര്യമന്ത്രി പി. ചിദംബരം പാര്‍ലമെന്റില്‍ അറിയിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയരാതിരിക്കാനാണ് ഈ നടപടി.
കസ്റംസ് തീരുവ അഞ്ച് ശതമാനമാണ് കുറച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും കസ്റംസ് തീരുവ 20ല്‍ നിന്ന് 15 ശതമാനമായി കുറച്ചു. എക്സൈസ് തീരുവയില്‍ മൂന്ന്-നാല് ശതമാനം കുറവ് വരുത്തി. ഡീസലിന്റെ എക്സൈസ് തീരവ തീരുവ 11ല്‍ നിന്ന് എട്ട് ശതമാനവും പെട്രോളിന്റേത് 26ല്‍ നിന്ന് 23 ഉം മണ്ണെണ്ണയുടെ തീരുവ 16ല്‍ നിന്ന് 12 ശതമാനമായും കുറച്ചു.
അന്താരാഷ്ട്ര വിപണിയിലെ വിലക്കൂടുതല്‍ മൂലം ഈ ആഴ്ച പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടാന്‍ പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുവകള്‍ കുറയ്ക്കുന്നതായി പ്രഖ്യാപനമുണ്ടായത്. തീരുവകള്‍ കുറച്ചതിലൂടെ 2500 കോടിയുടെ വരുമാനനഷ്ടമാണ് കേന്ദ്രസര്‍ക്കാരിനുണ്ടാവുക. പെട്രോളിയം കമ്പനികളുടെ ലാഭത്തില്‍ 3000 കോടിയിലേറെ കുറവുണ്ടാകും.
തീരുവ കുറച്ച തീരുമാനം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയരില്ലെന്ന് പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.












Click it and Unblock the Notifications