Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐസിസി: ആരെയും ഒഴിവാക്കിയില്ല

ദില്ലി: ആഗസ്ത് 21 ശനിയാഴ്ച തുടങ്ങുന്ന എഐസിസി സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള ചിലരെ ഒഴിവാക്കിയെന്ന ആരോപണം ശരിയല്ലെന്ന് എഐസിസി വ്യക്തമാക്കി.

കഴിഞ്ഞ എഐസിസി സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരും ഇത്തവണത്തെ സമ്മേളനത്തിലും പങ്കെടുക്കും. കഴിഞ്ഞ സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് 39 പേരാണ് പങ്കെടുത്തിരുന്നത്. അവരില്‍ രണ്ട് പേര്‍ മരിച്ചുപോയി. ഇത്തവണ എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍ നിന്ന് 50 പേരെ ക്ഷണിച്ചിട്ടുണ്ട്.

32 വര്‍ഷമായി എ.ഐ.സി.സി. യോഗത്തില്‍ പങ്കെടുക്കുന്ന ഉമ്മന്‍ ചാണ്ടിയെ ഈ യോഗത്തില്‍ പങ്കെടുക്കാനായി ക്ഷണിച്ചിട്ടില്ലെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്ത്വം ഈ വിശദീകരണം നല്‍കിയത്. എങ്കിലും ഉമ്മന്‍ ചാണ്ടി ഈ യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഉമ്മന്‍ ചാണ്ടിയെ വിളിച്ചിട്ടില്ലെന്ന് നേതൃത്ത്വം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ഒഴിവാക്കലല്ലെന്നും ഉമ്മന്‍ ചാണ്ടിയുടെ സമ്മതത്തോടെയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി ഓഗസ്റ് 18 ബുധനാഴ്ച രാവിലെ തന്നെ ഒരു മലയാളി സമ്മേളനത്തില്‍ പങ്കെടുക്കാനായി ഗള്‍ഫിലേയ്ക്ക് പോയി. എ.ഐ.സി.സി. യോഗം കഴിഞ്ഞതിന് ശേഷമേ ഇനി മടങ്ങി വരുകയുള്ളു.

നാല് പ്രമേയങ്ങളാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. യുപിഎ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ എഐസിസി സമ്മേളനമാണിത്. ആ നിലയില്‍ സര്‍ക്കാരിന്റെ വിലയിരുത്തലും സമ്മേളനത്തിലുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+