Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷം സഹകരിക്കണം: ആന്റണി

കൊച്ചി: രാഷ്ട്രീയമായ ഭിന്നതകള്‍ മാറ്റിവച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ആവശ്യപ്പെട്ടു.

കേളത്തിന് കിട്ടേണ്ട ദുരിതാശ്വാസം അനുവദിക്കാത്തതിന് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷം സംസ്ഥാനത്തിന് ദുരിതാശ്വാസം നിഷേധിക്കാന്‍ ശ്രമിക്കുന്നവരുടെ കൈകളിലാണെത്തിപ്പെട്ടിരിക്കുന്നതെന്ന് ആന്റണി ആരോപിച്ചു. ആഗസ്ത് 19 വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് മൂന്ന് നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ വിമര്‍ശനം കേരളത്തിന്റെ ആവശ്യങ്ങളെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കേരളത്തിന് സഹായം നിഷേധിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സഹാകകരമായി തീരുന്നതാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. വിമര്‍ശിക്കുന്നതിന് പകരം പ്രതിപക്ഷം സര്‍ക്കാരുമായി ഇക്കാര്യത്തില്‍ സഹകരിക്കുകയാണ് വേണ്ടത്.

വയനാട് ജില്ലയില്‍ 48 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന കാര്യം നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി 10 കോടി രൂപ അനുവദിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദില്ലിയില്‍ എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കാനായി പോവുന്ന താന്‍ പ്രധാനമന്ത്രിയുെം കേന്ദ്രമന്ത്രിമാരെയും കാണുമെന്ന് ആന്റണി പറഞ്ഞു. കേരളത്തിലെ എംപിമാരുമായും ചര്‍ച്ച നടത്തും.

ഓണം വരെ ആദിവാസികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുന്നതിന് ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+