കൊച്ചിയില്‍ ആധുനിക ബസ് ഷെല്‍ട്ടറുകള്‍
കൊച്ചി: കൊച്ചിയില്‍ നവീനരീതിയിലുള്ള സ്റീല്‍ ഫര്‍ണിച്ചറുകളുള്ള ബസ് ഷെല്‍ട്ടറുകള്‍ വരുന്നു. നിലവിലുള്ള ബസ് സ്റോപ്പുകളുടെ ന്യൂനതകള്‍ ഇല്ലാത്ത ബസ് ഷെല്‍ട്ടറുകളാണ് കൊച്ചി നഗരത്തില്‍ സ്ഥാപിക്കുന്നത്.
മുംബൈയിലെ ജയ്സീനെറ്റ് എന്ന കമ്പനിയാണ് സ്റീല്‍ ഫര്‍ണിച്ചറുകളുള്ള ബസ് ഷെല്‍ട്ടറുകള്‍ രൂപകല്പന ചെയ്യുകയും സ്ഥാപിക്കുകയും ചെയ്യുന്നത്. ബിഒടി വ്യവസ്ഥയിലാണ് ബസ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്നത്. ഇതുസംബന്ധിച്ച് കമ്പനി കൊച്ചി കോര്‍പ്പറേഷനുമായും തദ്ദേശസ്വയംഭരണ വകുപ്പുമായും കരാറില്‍ ഒപ്പുവച്ചു.
കൊച്ചി കോര്‍പ്പറേഷന്‍ പരിധിക്കുള്ളില്‍ സ്റീല്‍ ഫര്‍ണിച്ചറുകളുള്ള 57 ബസ് ഷെല്‍ട്ടറുകല്‍ സ്ഥാപിക്കും. ജിഐ പൈപ്പുകളും മറ്റും ഉപയോഗിച്ചാണ് ഷെല്‍ട്ടര്‍ നിര്‍മിക്കുക. 15 വര്‍ഷത്തിന് ശേഷം ഷെല്‍ട്ടറുകള്‍ കൊച്ചി കോര്‍പ്പറേഷന് കൈമാറും.
ബസ് ഷെല്‍ട്ടറുകള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ളവയായിരിക്കുമെന്ന് ജയ്സീനെറ്റ് മാനേജിംഗ് ഡയറക്ടര്‍ കെ. ജയചന്ദ്രന്‍ പറഞ്ഞു. ബസ് ഷെല്‍ട്ടറുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനായി മൊബൈല്‍ യൂണിറ്റുകളെ നിയോഗിക്കും. വൈറ്റില, ദേശാഭിമാനി, കലൂര്‍, ലിസി സ്റോപ്പുകളില്‍ ഇത്തരം നാല് ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. കമ്പനിയുടെ വര്‍ക്ക്ഷോപ്പില്‍ 15 എണ്ണം തയ്യാറായിവരികയാണ്.
തിരുവനന്തപുരം, കോഴിക്കോട്, ചെര്‍ക്കളം എന്നിവിടങ്ങളില്‍ ഇത്തരം ഷെല്‍ട്ടറുകള്‍ നേരത്തെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൊച്ചിയില്‍ ഇവ സ്ഥാപിക്കുന്നത് ആദ്യമായാണ്. ഒരു ലക്ഷം മുതല്‍ 1.2 ലക്ഷം രൂപ വരെയാണ് ഒരു ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ്. ഷെല്‍ട്ടറുകളില്‍ പരസ്യങ്ങളും നല്‍കും.












Click it and Unblock the Notifications