അതിവേഗ പാത: സിപിഎം അഭിപ്രായം ചര്‍ച്ചയ്ക്ക് ശേഷം
തൃശ്ശൂര്‍: മുനീറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ സിപിഎം എക്സപ്രസ് ഹൈവേയെക്കുറിച്ച് അഭിപ്രായം പറയുകയുള്ളു എന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ പറഞ്ഞു.
ഈ പാത അത്യാവശ്യമാണെന്ന് ചര്‍ച്ചയില്‍ ബോദ്ധ്യപ്പെടുത്താമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി എം.കെ. മുനീര്‍ അറിയിച്ചിട്ടുണ്ട്. അതാണ് ഇപ്പോള്‍ അഭിപ്രായം പറയാന്‍ പാര്‍ട്ടി തയ്യാറാവാത്തത്.
ഇപ്പോള്‍ ഈ പാതയെക്കുറിച്ച് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇത് ഇതുവരെ പുറത്ത്വന്ന വിവരങ്ങള്‍ അനുസരിച്ചാണ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മന്ത്രി മുനീര്‍ സമ്മതിച്ചത് -അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
എക്സ്പ്രസ് ഹൈവേ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോണ്‍ഗ്രസ് (ജോസഫ്) ചെയര്‍മാനും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ പി.ജെ. ജോസഫ് പുറപ്പെടുവിച്ച പ്രസ്താവന കണ്ടു. ഇടതുമുന്നണി സര്‍ക്കാറിന്റെ കാലത്തും ഇതേപ്പറ്റി ചര്‍ച്ച വന്നുവെന്നത് ശരിയാണ്. എന്നാല്‍ തീരുമാനമൊന്നും കൈക്കൊണ്ടിരുന്നില്ല. ഏത് പ്രശ്നം വന്നാലും ഇടതുമുന്നണിഭരണകാലത്ത് തുടങ്ങിയതല്ലേ എന്ന് ചോദിക്കുന്നത് ശരിയല്ല. എ.ഡി.ബി.യില്‍നിന്ന് വായ്പയെടുക്കുന്ന കാര്യം എല്‍.ഡി.എഫ്. ചര്‍ച്ച ചെയ്തിരുന്നു. അന്ന് വന്ന സായിപ്പുമാര്‍ക്ക് സംസ്ഥാനഭരണം അഴിച്ചുപണിയണമെന്ന് ആവശ്യപ്പെടാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. ആന്റണിയുടെ ഭരണമായപ്പോള്‍ എ.ഡി.ബി. വെച്ച അടിമവ്യവസ്ഥകള്‍ക്ക് വരെ വഴങ്ങി.
കര്‍ഷകരുടെ ആത്മഹത്യകള്‍ പ്രതിപക്ഷം രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന ആരോപണം മുഖ്യമന്ത്രി എ.കെ. ആന്റണി ഉന്നയിക്കുന്നത് കൃഷിമന്ത്രി കെ.ആര്‍. ഗൗരിയമ്മയുടെ വീഴ്ചകള്‍ മറച്ചുവെയ്ക്കാനാണെന്ന് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications