കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യ: 96 മുതല്‍ കേരളം ഒന്നാമത്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആത്മഹത്യാ നിരക്കില്‍ കേരളം 1996 മുതല്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വെളിപ്പെടുത്തി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആത്മഹത്യാ നിരക്ക് കൂടിയിട്ടുണ്ടെന്ന രാഷ്ട്രീയ പ്രചാരണം പ്രതിപക്ഷം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആത്മഹത്യ കൂടുന്നത് രാഷ്ട്രീയ പ്രശ്നമല്ല. എന്നാല്‍ ഇതും സര്‍ക്കാരിനെതിരെ ഉപയോഗിയ്ക്കാനായാണ് പ്രതിപക്ഷം ഉപയോഗിയ്ക്കുന്നത്. രാജ്യത്തെ ആത്മഹത്യാ നിരക്കിന്റെ മൂന്നിരട്ടിയാണ് കേരളത്തില്‍. ഈ വര്‍ധിച്ച ആത്മഹത്യാ പ്രവണത എങ്ങനെ അവസാനിപ്പിക്കണമെന്ന് ആലോചിക്കേണ്ടതുണ്ട്.

സ്റേറ്റ് ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 1996-ല്‍ 8086 ആത്മഹത്യകളാണ് നടന്നത്. 97-ല്‍ 8961. 98-ല്‍ 9306. 99-ല്‍ 9773. 2000 ത്തില്‍ 9304. 2001-ല്‍ 9572, 2002-ല്‍ 9810, 2003 ലാണെങ്കില്‍ 9438-ഉം. മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X