വല്ലാര്‍പാടം: എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ടു
ദില്ലി: വല്ലാര്‍പാടം കണ്ടെയ്നല്‍ ടെര്‍മിനല്‍ പദ്ധതി കാലതാമസമില്ലാതെ തുടങ്ങാന്‍ നടപടി എടുക്കാമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിഹ് കേരളത്തിലെ എം പിമാര്‍ക്ക് ഉറപ്പ് നല്‍കി. പാര്‍ലമെന്റ് സമ്മേളനത്തിനിടയിലാണ് കേരളത്തിലെ എം പിമാര്‍ സംയുക്തമായി പ്രധാനമന്ത്രിയെ കണ്ട് പദ്ധതി അതിവേഗം തുടങ്ങണമെന്ന് ആവശ്യപ്പെട്ടത്.
ഓഗസ്റ് 18 ബുധനാഴ്ചയാണ് എം പിമാര്‍ പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്കിയതം.
പദ്ധതി ഇപ്പോള്‍ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലായതിനാല്‍ കാലതാമസമുണ്ടാവില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങ് എം.പി.മാരുടെ സംഘത്തെ അറിയിച്ചു. കാലതാമസം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ക്കും പ്രധാനമന്ത്രി നിര്‍ദേശം നല്കി. ഓണം കഴിഞ്ഞ് പദ്ധതിയുടെ തറക്കല്ലിടാനുള്ള എം.പി.മാരുടെ ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചു.
വല്ലാര്‍പാടം പദ്ധതി മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലെത്തിയെങ്കിലും തീരുമാനമുണ്ടാകില്ലെന്ന തോന്നലാണ് സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ഉണ്ടായിട്ടുള്ളതെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ പ്രധാനമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
കൊളംബോ, കൊല്‍ക്കത്ത, ചെന്നൈ, തൂത്തുക്കുടി തുറമുഖങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ബഹുരാഷ്ട്ര കുത്തകകമ്പനി വല്ലാര്‍പാടം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട് -എം.പി.മാര്‍ പറഞ്ഞു. കാലാവധിക്കുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പദ്ധതി ഏറ്റെടുക്കാനായി മുന്നോട്ടുവന്നിരിക്കുന്ന വിദേശകമ്പനിയും പിന്‍വാങ്ങുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications