വിമര്‍ശനം പിടിപ്പ്കേട് മറയ്ക്കാന്‍: വി. എസ്
കൊച്ചി: കേന്ദ്രം ദുരിതാശ്വാസം അനുവദിക്കാത്ത പ്രശ്നത്തില്‍ തന്റെ പിടിപ്പുകേടും നിരുത്തരവാദിത്തവും മറച്ചുവയ്ക്കാനായാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിമര്ശിക്കുന്നതെന്ന്് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന് പറഞ്ഞു.
കേരളത്തിന്റെ പ്രശ്നങ്ങള്‍ കൃത്യമായി കേന്ദ്രത്തെ ധരിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇക്കാര്യം മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരായ പ്രസ്താവനകള്‍ നടത്തുന്നത്.
കേരളത്തില്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കൃത്യമായ കണക്ക് സംസ്ഥാന കേന്ദ്രത്തിന് നല്‍കിയില്ല. കടക്കെണിയില്‍ പെട്ടുഴലുന്ന കര്‍ഷകരെ സംരക്ഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിസ്സാരമായ പലിശക്ക് വായ്പ നല്കാന് തയ്യാറാവണം.
മുത്തങ്ങയില്‍ നടന്ന വെടിവയ്പില്‍ കൂടുതല്‍ ആദിവാസികള്‍ മരിച്ചിട്ടുണ്ടെന്ന് പറഞ്ഞത് ആദിവാസി ഗോത്രമഹാസഭ നേതാക്കളാണ്. ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ ഇതിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരൂ- അച്യുതാനന്ദന് പറഞ്ഞു.