രാജീവ് പ്രതിമ അനാച്ഛാദനം ചെയ്തു
ദില്ലി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിഹ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ അനാശ്ചാദനം ചെയ്തു. പാര്‍ലമെന്റ് കെട്ടിടത്തിന് സമീപമാണ് ഈ പ്രതിമ. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 60-ാം ജന്മദിനം ആഘോഷിയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഉപരാഷ്ട്രപതി ഭൈരോണ്‍ സിംഹ് ശെഖാവത്, യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ അദ്ദേഹത്തിന്റെ സമാധിസ്ഥലമായ വീര്‍ഭൂമിയില്‍ പുഷ്പാര്‍ച്ചന നടത്തി. രാജീവിന്റെ ജന്മദിനം സദ്ഭാവ ദിനമായും രാജ്യം ആചരിയ്ക്കുകയാണ്.












Click it and Unblock the Notifications