കൊല്ലത്തും എഡിബി സംഘത്തിനെതിരെ പ്രതിഷേധം
കൊല്ലം: കൊല്ലം കോര്‍പറേഷന്‍ അധികൃതരുമായി ചര്‍ച്ചയ്ക്കെത്തിയ എ.ഡി.ബി സംഘം ഇടതുപക്ഷ ജീവനക്കാരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് മടങ്ങി പോയി.
ആഗസ്റ് 20 വെള്ളിയാഴ്ച രാവിലെ 10.05 ഓടെയാണ് എ.ഡി.ബി സംഘം കോര്‍പറേഷന്‍ ഓഫീസിലെത്തിയത്. സംഘം എത്തിയ ഉടന്‍തന്നെ കോര്‍പറേഷനിലെ ഇടതുപക്ഷ യൂണിയനില്‍പെട്ട ജീവനക്കാര്‍ അവരുടെ പുറകേനടന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ എ.ഡി.ബി സംഘം ഡപ്യൂട്ടി മേയര്‍ ജയപാലന്‍പിള്ളയുടെ മുറിയിലെത്തി. ഡപ്യൂട്ടി മേയറുമായി സംസാരിക്കുതിനിടയിലും മുറിക്കുപുറത്ത് പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ജീവനക്കാരെത്തി.
ഏഴംഗസംഘമാണ് കോര്‍പറേഷനില്‍ അധികൃതരുമായി ചര്‍ച്ചയ്ക്കെത്തിയത്. ബഹളവും പ്രതിഷേധവും രൂക്ഷമായപ്പോള്‍ എ.ഡി.ബി സംഘം ചര്‍ച്ച തുടരാതെ മടങ്ങി. വീണ്ടും ഈ സംഘം ചര്‍ച്ചയെക്കെത്തുമെന്നാണ് ഡെപ്യൂട്ടി മോയര്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications