ഉത്സവപ്പൊലിമയില്‍ അത്തച്ചമയം
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ആഗസ്ത് 20 വെള്ളിയാഴ്ച അത്തച്ചമയാഘോഷം നടന്നു. ഓണത്തോട് അനുബന്ധിച്ച് തൃപ്പൂണിത്തുറയില്‍ നടക്കുന്ന സവിശേഷമായ ആഘോഷമാണ് അത്തച്ചമയം.
സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയനാണ് അത്തച്ചമയത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് അത്തപ്പന്തലില്‍ അത്തപതാക ഉയര്‍ന്നു.
അത്തച്ചമയ ഘോഷയാത്രയില്‍ ഒട്ടേറെ കലാരൂപങ്ങള്‍ അണിനിരന്നു. ഘോഷയാത്ര കാണാനായി ജനങ്ങളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വിദേശികളും അത്തച്ചമയം കാണാനെത്തി.
തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ അത്തച്ചമയാഘോഷം കാണുന്നതിനായി കൊച്ചി മഹാരാജാവ് എത്തുന്നതായിരുന്നു. രാജഭരണകാലത്തെ ഘോഷയാത്ര. വലിയ ജനപങ്കാളിത്തത്തോടെയാണ് ഘോഷയാത്ര ഇപ്പോള്‍ എല്ലാ വര്‍ഷവും ഉത്സവാന്തരീക്ഷത്തില്‍ നടത്തുന്നത്.












Click it and Unblock the Notifications