വിനോദനികുതി കുറച്ചത് ദോഷമാവുന്നു
കൊച്ചി: സിനിമക്കുള്ള വിനോദനികുതി വെട്ടിക്കുറച്ചത് മൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാവും. മറ്റ് കാര്യമായ വരുമാനങ്ങളില്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഇത് പ്രതിസന്ധിയിലാക്കും.
ചലച്ചിത്ര വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് മലയാളച്ചിത്രങ്ങള്‍ക്കുള്ള വിനോദനികുതി 48 ശതമാനത്തില്‍ നിന്നും 25 ശതമാനമായും ഇതരഭാഷാ ചിത്രങ്ങള്‍ക്കുള്ള വിനോദനികുതി 25-30 ശതമാനമായും സംസ്ഥാന സര്‍ക്കാര്‍ കുറച്ചത്. എന്നാല്‍ വരുമാനത്തിന് സിനിമയുടെ വിനോദനികുതിയെ പ്രധാനമായും ആശ്രയിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഇതുമൂലം പ്രതിസന്ധിയിലാവുന്നത്. സിനിമയുടെ വിനോദനികുതി കുറച്ചപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനത്തിലുണ്ടാവുന്ന കുറവ് നികത്താന്‍ വേണ്ട നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല.
ആഗസ്ത് 19 വ്യാഴാഴ്ച കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ദിനേശ് മണി മുഖ്യമന്ത്രി എ. കെ. ആന്റണിയെ കണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനത്തിലുണ്ടാവുന്ന കുറവ് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നതായി ദിനേശ് മണി പറഞ്ഞു.












Click it and Unblock the Notifications