എംപിമാര്‍ ആവശ്യങ്ങള്‍ സംയുക്തമായി ഉന്നയിക്കും
ദില്ലി: കേരളത്തിന്റെ ആവശ്യങ്ങള്‍ സംയുക്തമായി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയും കേരളത്തിലെ എംപിമാരും പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചു.
കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്തു നിന്നുള്ള എംപിമാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. ആഗസ്ത് 20 വെളളിയാഴ്ച ദില്ലിയിലെ കേരള ഹൗസിലാണ് യോഗം നടന്നത്.
കേരളത്തിന് ദുരിതാശ്വാസഫണ്ട് അനുവദിക്കുക, വല്ലാര്‍പാടം ടെര്‍മിനല്‍ പദ്ധതി കാലതാമസം കൂടാതെ നടപ്പിലാക്കുക, കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനനിരക്ക് കുറയ്ക്കുക, എല്‍എന്‍ജി പദ്ധതി പ്രവര്‍ത്തനം തുടങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ കേന്ദ്രത്തിന് മുന്നില്‍ ഉന്നയിക്കാന്‍ യോഗം തീരുമാനിച്ചു.












Click it and Unblock the Notifications