Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍എന്‍ജി: ഉപഭോക്താക്കളെ തേടുന്നു

കൊച്ചി: എല്‍എന്‍ജി ടെര്‍മിനലില്‍ ഉത്പാദിപ്പിക്കുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന്റെ 60 ശതമാനമെങ്കിലും വാങ്ങുന്നതിന് ഉപഭോക്താക്കളുമായി കരാറായാല്‍ ടെര്‍മിനലിലെ ഉത്പാദനം ആരംഭിക്കുമെന്ന് പെട്രോനെറ്റ് എല്‍എന്‍ജി മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ സുരേഷ് മാഥുര്‍ പറഞ്ഞു.

ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജി ഖത്തറിലെ നിരക്കില്‍ ഇവിടെയുണ്ടാവാക്കാനാവും. ദ്രവരൂപത്തിലുള്ള പ്രകൃതി വാതകം പ്രത്യേക കപ്പലുകളില്‍ മാത്രമേ ഇവിടെ കൊണ്ടുവരാനാവൂ. ഒരു കപ്പലിന്റെ ചെലവ് 800 കോടിയോളം വരും.

ടെര്‍മിനല്‍ പദ്ധതി ആരംഭിക്കുന്നതിന് മുമ്പുള്ള എല്ലാ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനായി 40 ഹെക്ടര്‍ ഭൂമി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് തന്നിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മലിനീകരണവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും വിലയിരുത്തുന്ന സമിതികള്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ നേവിയുടെയും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റിന്റെയും അനുമതിയും പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. പദ്ധതിക്കായി 25 കോടി രൂപ ഇതിനകം ചെലവഴിച്ചുകഴിഞ്ഞു.

മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തതായി മാഥുര്‍ പറഞ്ഞു. വില്പനനികുതിയില്‍ കുറവ് വരുത്തുക, പദ്ധതിയെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടുത്തുക, ഇപ്പോഴത്തെ അഞ്ച് ശതമാനം കസ്റംസ് തീരുവ നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളാണ് പെട്രോനെറ്റിനുള്ളത്. ഗുജറാത്തിലെ വില്പന നികുതി 24 ശതമാനത്തില്‍ നിന്നും 12 ശതമാനമായി കുറച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+