സൂസൈപാക്യത്തിന്റെ സ്ഥാനാരോഹണം 22ന്
തിരുവനന്തപുരം: ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യത്തിന്റെ സ്ഥാനാരോഹണം ഓഗസ്റ് 22ഞായറാഴ്ച നടക്കും.
കഴിഞ്ഞ ജൂണ്‍ 17നാണ് തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പായി ഡോ. സൂസൈപാക്യം പ്രഖ്യാപിക്കപ്പെട്ടത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വെട്ടുകാട് സെബാസ്റ്യന്‍ ഗ്രൗണ്ടില്‍ നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങില്‍ മാര്‍പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധി പെദ്രോ ലോപ്പസ് ക്വിന്റാന മുഖ്യകാര്‍മ്മികത്വം വഹിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബിഷപ്പ് വിന്‍സന്റ് സാമുവല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചടങ്ങില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പ് ആമുഖപ്രഭാഷണം നടത്തും. ഡോ. സൂസൈപാക്യത്തെ മെത്രാപ്പൊലീത്തയാക്കിക്കൊണ്ടുള്ള മാര്‍പാപ്പയുടെ കല്‍പന അതിരൂപതാ ചാന്‍സലര്‍ ഡോ. സി.ജോസഫ് വായിക്കും. തുടര്‍ന്ന് മാര്‍പാപ്പയുടെ പ്രതിനിധിയും നിയുക്ത ആര്‍ച്ച് ബിഷപ്പും സംസാരിക്കും. അതിനുശേഷം പെദ്രോ ലോപ്പസ് ക്വിന്റാന ഡോ. സൂസൈപാക്യത്തെ പാലിയം അണിയിക്കും.
22ന് വൈകുന്നേരം ഏഴുമണിക്ക് നന്ദാവനം ബിഷപ്പ് പെരേരാ ഹാളില്‍ ആര്‍ച്ച് ബിഷപ്പിന് സ്വീകരണം നല്‍കും. ചടങ്ങില്‍ മുഖ്യമന്ത്രി എ.കെ.ആന്റണി മുഖ്യാതിഥിയായിരിക്കും.












Click it and Unblock the Notifications