ഒസാമയുടെ ഡ്രൈവര്‍ അറസ്റിലായിട്ടില്ല
ഇസ്ലാമബാദ്: അല്‍-കെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ ഡ്രൈവറോ പാചകക്കാരനോ പാകിസ്ഥാനിലെ മദ്രസകളില്‍ നടത്തിയ റെയ്ഡില്‍ അറസ്റിലായിട്ടുണ്ടെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. അതേ സമയം പെഷവാറില്‍ രണ്ട് അല്‍-കെയ്ദ തീവ്രവാദികള്‍ അറസ്റിലായിട്ടുണ്ട്.
ഒസാമയുടെ ഡ്രൈവര്‍ അറസ്റിലായിട്ടുണ്ടെന്നാണ് ഒരു പാകിസ്ഥാന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം മറ്റൊരു പത്രം ഒസാമയുടെ പാചകക്കാരന്‍ റെയ്ഡില്‍ പിടിയിലായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും മദ്രസകളിലെ റെയ്ഡുകളില്‍ ആരും കസ്റഡിയിലായിട്ടില്ലെന്നും പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി ഫൈസല്‍ സാലഹ് ഹായത്ത് പറഞ്ഞു.
പെഷവാറില്‍ അറബ് വംശജരായ രണ്ട് അല്‍-കെയ്ദ തീവ്രവാദികള പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്. ഗ്രനേഡുകളുമായി പൊലീസിനെ ആക്രമിച്ച ഇവരെ ഏറ്റുമുട്ടലിന് ശേഷമാണ് കീഴടക്കിയത്. ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിക്ക് പരിക്കേറ്റു.












Click it and Unblock the Notifications