എഐസിസി സമ്മേളനം തുടങ്ങി
ദില്ലി: ആഗസ്ത് 21 ശനിയാഴ്ച രാവിലെ എഐസിസി സമ്മേളനം തുടങ്ങി. രാവിലെ പതാകഉയര്‍ത്തല്‍ ചടങ്ങോടെയാണ് സമ്മേളനം ആരംഭിച്ചത്.
പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിച്ച സോണിയാഗാന്ധിയുടെ നടപടിക്ക് ഇന്നത്തെ ലോകത്തില്‍ താരമ്യങ്ങളില്ലെന്ന് എഐസിസി ചൂണ്ടിക്കാട്ടി.
അധികാരത്തിനും സ്ഥാനത്തിനും പ്രാധാന്യം കല്പിക്കാത്ത പ്രവര്‍ത്തനമാണ് സോണിയാഗാന്ധിയുടേതെന്ന് എഐസിസി സമ്മേളനത്തില്‍ വിതരണ ചെയ്ത ലഘുലേഖയില്‍ വിലയിരുത്തി. കഴിഞ്ഞ വര്‍ഷ ആറ് വര്‍ഷമായി വിശ്രമമില്ലാതെ രാജ്യത്തിന് വേണ്ടി സോണിയ പ്രവര്‍ത്തിക്കുകയാണ്. സോണിയയുടെ പ്രവര്‍ത്തനരീതി വരുംതലമുറക്ക് മാതൃകയാണ്.
കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതില്‍ സുപ്രധാനമായ പങ്കാണ് സോണിയ വഹിച്ചത്. രാജ്യത്തെ ഓരോ മൂലയും സന്ദര്‍ശിച്ച സോണിയ ജനങ്ങളുമായി നേരിട്ട് ഇടപഴകി. അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് കേട്ടു. എതിരാളികളുടെ എതിര്‍പ്പുകളെ അവഗണിച്ച് പാര്‍ട്ടിയെ വിജയത്തിലെത്തിച്ചു. പാര്‍ട്ടിപ്രവര്‍ത്തകരുടെയും സോണിയാഗാന്ധിയുടെയും ശ്രമം മൂലമാണ് പാര്‍ട്ടിയുടെ വിജയം സാധ്യമായത്- ലഘുലേഖയില്‍ പറയുന്നു.
കോണ്‍ഗ്രസിനെ അധികാത്തിലേറ്റിയ ജനങ്ങള്‍ക്ക് ലഘുലേഖയില്‍ നന്ദി പറഞ്ഞു. കോണ്‍ഗ്രസിന്റെ ജനാധിപത്യ, മതേതര, സോഷ്യലിസ്റ്, പുരോഗമന നയങ്ങളാണ് വിജയം കൈവരിച്ചതെന്ന് ലഘുലേഖ വിലയിരുത്തി.












Click it and Unblock the Notifications