എഐസിസി യോഗത്തില്‍ കരുണാകരനില്ല
ദില്ലി: ദില്ലിയില്‍ തുടങ്ങിയ എഐസിസി യോഗത്തില്‍ കേരളത്തില്‍ നിന്ന് കെ. കരുണാകരന്‍ പങ്കെടുക്കുന്നില്ല. ഓഗസ്റ് 21 ശനിയാഴ്ച രാവിലെയുള്ള വിമാനത്തില്‍ കരുണാകരന്‍ കേരളത്തിലേയ്ക്ക് മടങ്ങി. യോഗത്തില്‍ പങ്കെടുക്കാതെ കേരളത്തിലേയ്ക്ക് മടങ്ങാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടക്കുന്ന ആദ്യ എഐസിസി യോഗമായതുകൊണ്ട് ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. വൈകാതെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് ഈ യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമായിരിയ്ക്കും. മഹാരാഷ്ട്രത്തിലും ബീഹാറിലും തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ ഇത് കോണ്‍ഗ്രസിന് ഏറെ പ്രാധാന്യമുള്ള സംസ്ഥാനങ്ങളാണ്.
പുതിയ സഖ്യസര്‍ക്കാര്‍ സ്വീകരിയ്ക്കുന്ന സാമ്പത്തിക നയങ്ങളും മറ്റും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. രാഹുല്‍ ഗാന്ധിയും പ്രീയങ്ക വാദ്രയും ഈ എഐസിസി യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്നതും പ്രാധാന്യമുള്ള കാര്യമാണ്.
സോണിയാ ഗാന്ധി ചടങ്ങിനെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രിയായിരുന്നപ്പോള്‍ രാജീവ് ഗാന്ധി ചെയ്ത കാര്യങ്ങള്‍ അനുസ്മരിച്ചുകൊണ്ടാണ് സോണിയ പ്രസംഗം തുടങ്ങിയത്. ബി ജെ പിയ്ക്കും ആര്‍ എസ് എസിനും എതിരെ ആഞ്ഞടിയ്ക്കാനും സോണിയ മറന്നില്ല.
അംബികാ സോണിയുടെ സ്വാഗത പ്രസംഗത്തോടെയാണ് യാഗം തുടങ്ങിയത്.












Click it and Unblock the Notifications