ഉമാഭാരതി രാജിക്കത്ത് നല്‍കി
ദില്ലി: മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതി ആഗസ്ത് 21 ശനിയാഴ്ച ബിജെപി പ്രസിഡന്റ് വെങ്കയ്യാ നായിഡുവിന് രാജിക്കത്ത് നല്‍കി. ഉമാഭാരതിയുടെ രാജി സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും.
കര്‍ണാടകത്തിലെ ഹൂബ്ലി ഒന്നാം ക്ലാസ്മജിസ്ട്രേറ്റ് കോടതി ഉമാഭാരതിയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അവര്‍ രാജിക്കത്ത് നല്‍കിയത്. ഉമാഭാരതി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും മറ്റും ആവശ്യപ്പെട്ടിരുന്നു.
ശനിയാഴ്ച മൂന്ന് മണിക്കാണ് താന്‍ ബിജെപി പ്രസിഡന്റിന് രാജിക്കത്തയച്ചതെന്ന് ഉമാഭാരതി വെളിപ്പെടുത്തി. ഇപ്പോഴത്തെ സ്ഥിതിയില്‍ തന്റെ രാജി ആവശ്യമായിതീര്‍ന്നിരിക്കുകയാണെന്ന് ഉമാഭാരതി പറഞ്ഞു.
1994-ല്‍ ഹൂബ്ലിയിലെ ഈദ്ഗാഹ് മൈതാനിയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപത്തിന്റെ പേരിലാണ് ഉമാഭാരതിക്കെതിരെ കേസ്. കലാപം അമര്‍ച്ച ചെയ്യാന്‍ പൊലീസ് നടത്തിയ വെടിവയ്പില്‍ നാല് പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications