ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചു: പിണറായി
കോഴിക്കോട്: സര്‍ക്കാര്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതാണ് മാറാട് സംഭവത്തിന് വഴിവച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാറാട് സംഭവത്തെ കുറിച്ചന്വേഷിക്കുന്ന ജൂഡീഷ്യല്‍ കമ്മിഷന് മുന്നില്‍ മൊഴി നല്‍കി.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതാണ് മുഖ്യമന്ത്രിയാണ് മാറാട് സംഭവത്തിന് ഉത്തരവാദി. മറ്റേതെങ്കിലും മന്ത്രിമാര്‍ക്ക് മാറാട് സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്ന് പിണറായി വിജയന്‍ കമ്മിഷന് മുന്നില്‍ വ്യക്തമാക്കി.
മാറാട് നടന്നത് മിന്നല്‍ ആക്രമണമാണെന്നതിനാലാണ് ഇതിന് പിന്നില്‍ തീവ്രവാദികളാണ് എന്ന് താന്‍ പറഞ്ഞത്. പ്രത്യേക പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ മിന്നല്‍ ആക്രമണം നടത്താനാവൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications