റേഷന്‍ കാര്‍ഡിന് പകരം സ്മാര്‍ട്ട് കാര്‍ഡ്
ദില്ലി: കൊച്ചിയിലും റേഷന്‍ കാര്‍ഡിന് പകരം സ്മാര്‍ട്ട് കാര്‍ഡ് വരുന്നു. ഈ പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ കൊച്ചിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് മാതൃകയിലുള്ളതാണ് ഈ പുതിയ കാര്‍ഡ്. കേന്ദ്ര ബക്ഷ സഹമന്ത്രി ഡോ. അഖിലേഷ് പ്രസാദ് സിഹ് ആണ് ഇത് ലോക്സഭയില്‍ അറിയിച്ചത്. പൊതു വിതണ സംവിധാനത്തെക്കുറിച്ച് പഠിയ്ക്കുന്നതിന് ഏര്‍പ്പെടുത്തിയ പ്രവര്‍ത്തക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്മാര്‍ട്ട് കാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.
ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ ചില നഗരങ്ങളില്‍ നടപ്പാക്കുന്ന ഈ റേഷന്‍ സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി പിന്നീട് രാജ്യമെമ്പാടും നടപ്പാക്കും.












Click it and Unblock the Notifications