പുന:സംഘടന: വകുപ്പുമാറ്റം മാത്രം
ദില്ലി: സംസ്ഥാനമന്ത്രിസഭയില്‍ നടത്തുന്ന പുന:സംഘടനയില്‍ വകുപ്പ് മാറ്റം മാത്രമേ നടത്താന്‍ സാധ്യതയുള്ളൂവെന്ന് അറിയുന്നു. ഏതെങ്കിലും മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ ഹൈക്കമാന്റ് തയ്യാറായേക്കില്ല.
മിക്ക വകുപ്പുകളിലും അഴിച്ചുപണി നടത്താന്‍ മാത്രമാണ് ഹൈക്കമാന്റിന്റെ തീരുമാനം. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയേക്കും. മന്ത്രിമാരെ മാറ്റിക്കൊണ്ടുള്ള അഴിച്ചുപണി തത്കാലം ഉണ്ടാവാനിടയില്ല.
ഇക്കാര്യത്തിലുള്ള ഹൈക്കമാന്റിന്റെ തീരുമാനം അറിയിക്കാനും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താനും എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെത്തിയേക്കും. എഐസിസി സമ്മേളനത്തിന് ശേഷം മാത്രമേ പട്ടേലിന്റെ കേരള സന്ദര്‍ശനം എന്നുവേണമെന്ന കാര്യം തീരുമാനിക്കുകയുള്ളൂ.
നേരത്തെ കോണ്‍ഗ്രസിന്റെ മുഴുവന്‍ മന്ത്രിമാരെയു മാറ്റാന്‍ നീക്കമുണ്ടായിരുന്നു. ഇത് പാര്‍ട്ടിയില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് മന്ത്രിമാരെ മാറ്റാതെ വകുപ്പുകളില്‍ മാത്രം വരുത്താന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്.












Click it and Unblock the Notifications