വിലക്കയറ്റം തടയുന്നതിന് പ്രത്യേക സെല്‍
തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം തടയുന്നതിന് ഭക്ഷ്യസെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു.
ഓണക്കാലത്ത് വിലക്കയറ്റം തടയുന്നതിന് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. സാധനങ്ങള്‍ പൂഴ്ത്തിവച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും.
അഖിലേന്ത്യാ തലത്തില്‍ ആരംഭിച്ച ലോറി സമരം കേരളത്തെ ബാധിക്കില്ല. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറികള്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ വേണ്ട നടപടികളെടുക്കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications