കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യമേഖലയില്‍ സംവരണം വേണം: എഐസിസി

  • By Staff
Google Oneindia Malayalam News

ദില്ലി: സ്വകാര്യമേഖലയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സംവരണം കൊണ്ടുവരണമെന്ന് എഐസിസി സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

40 ഇന സാമ്പത്തിക പ്രമേയയും വിദേശകാര്യ, രാഷ്ട്രീയ പ്രമേയങ്ങളും എഐസിസി സമ്മേളനം അംഗീകരിച്ചു. അടിസ്ഥാനസൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് സാമ്പത്തിക പ്രമേയം. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് 100 തൊഴില്‍ ദിനം ഉറപ്പുവരുത്തുതിനും കേന്ദ്ര-സംസ്ഥാന ബന്ധം പുനര്‍നിര്‍ണയിക്കുന്നതിനും പുതിയ നിയമങ്ങള്‍ കൊണ്ടുവരാന്‍ പ്രമേയങ്ങളില്‍ ആവശ്യപ്പെട്ടു.

യുപിഎ സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വ്യക്തമാക്കി. അഴിമതി ഒഴിവാക്കി സുതാര്യമായ ഭരണം ഉറപ്പുവരുത്തും.

ഏഴ് മുതല്‍ എട്ട് വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന സാമ്പത്തികനയങ്ങളാണ് സര്‍ക്കാരിന് വേണ്ടതെന്ന് സാമ്പത്തികപ്രമേയത്തില്‍ പറയുന്നു. പൊതു മിനിമം പരിപാടിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്ന പ്രമേയങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X