കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിലെ 24 മന്ത്രിമാര്‍ രാജി നല്‍കി

  • By Staff
Google Oneindia Malayalam News

ഭോപാല്‍: മധ്യപ്രദേശിലെ 24 മന്ത്രിമാര്‍ ആഗസ്ത് 22 ഞായറാഴ്ച രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രി ഉമാഭാരതിക്കാണ് മന്ത്രിമാര്‍ രാജി നല്‍കിയത്.

കര്‍ണാടകത്തിലെ ഒരു കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് രാജി നല്‍കിയ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് രാജി.

അതേ സമയം ഉമാഭാരതിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചതിലുള്ള പ്രതിഷേധം രാജിയിലൂടെ മന്ത്രിമാര്‍ പ്രകടിപ്പിക്കുകയായിരുന്നുവെന്നും രാജി സ്വീകരിക്കേണ്ടതില്ലെന്ന് ഉമാഭാരതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബിജെപി വക്താവ് മുഖ്തര്‍ അബാസ് നഖ്വി പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജിയെ തുടര്‍ന്ന് മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയുക തങ്ങളുടെ കടമയാണെന്ന് മധ്യപ്രദേശ് കാര്‍ഷിക-സഹകരണ മന്ത്രി ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു. ഉമാഭാരതിയുടെ രാജി പരിഗണിക്കാന്‍ തിങ്കളാഴ്ച ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരുന്ന സാഹചര്യത്തില്‍ ഉമാഭാരതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് രാജി നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X