അപകടത്തില്‍ മാതൃഭൂമി റീജണല്‍ മാനേജര്‍ മരിച്ചു
പാലക്കാട്: കുഴല്‍മന്ദരത്തിനടുത്തുണ്ടായ വാഹനാപകടത്തില്‍ മാതൃഭൂമി കൊച്ചി റീജണല്‍ മാനേജര്‍ ചെറിയാന്‍ തോമസും ഡ്രൈവര്‍ പി. കെ. തോമസും മരിച്ചു.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മാതൃഭൂമി കോട്ടയം റീജണല്‍ മാനേജര്‍ രാജേന്ദ്രപ്രസാദിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പാലന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആഗസ്ത് 22 ഞായറാഴ്ച രാവിലെ ആറരയ്ക്കാണ് അപകടം നടന്നത്. മാതൃഭൂമി പാലക്കാട് യൂണിറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി വരികയായിരുന്നു ഇവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന എയര്‍ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.












Click it and Unblock the Notifications