Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി സോണിയയുമായി ചര്‍ച്ച നടത്തി

ദില്ലി: കേരളത്തിലെ മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് മുഖ്യമന്ത്രി എ. കെ. ആന്റണിയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും ആഗസ്ത് 22 ഞായറാഴ്ച ചര്‍ച്ച നടത്തി.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലും ചര്‍ച്ചയില്‍ പങ്കെടുത്തു. എഐസിസി സമ്മേളനത്തിന് ശേഷം ഞായറാഴ്ച രാവിലെ തന്നെ ദില്ലിയില്‍ നിന്ന് തിരികെ മടങ്ങാനിരുന്ന ആന്റണിയോട് ഒരു ദിവസം കൂടി ദില്ലിയില്‍ തങ്ങാന്‍ ഹൈക്കമാന്റ് ആവശ്യപ്പെടുകയായിരുന്നു. ആന്റണി തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങും.

എഐസിസി സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തിലെ പ്രതിനിധികള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സോണിയയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമൊന്നും ചര്‍ച്ച ചെയ്തില്ലെന്ന്് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.

സോണിയയും ആന്റണിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഹൈക്കമാന്റ് കേരളത്തിലെ മറ്റ് പ്രമുഖ നേതാക്കളുമായും ചര്‍ച്ച നടത്തിയേക്കും. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ അഹമ്മദ് പട്ടേല്‍ കേരളത്തിലെത്തും. ആഗസ്ത് 29ന് സോണിയ കേരളത്തിലെത്തുന്നതിന് മുന്നോടിയായാണ് പട്ടേല്‍ കേരളത്തിലെത്തുന്നതെങ്കിലും മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചയും അജണ്ടയിലുണ്ട്. പ്രണബ് മുക്കര്‍ജിയും പട്ടേലിനൊപ്പം കേരളത്തിലെത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+