നരേന്ദ്രന്‍ റിപ്പോര്‍ട്ട്: നിലപാട് വ്യക്തമാക്കണം
തിരുവനന്തപുരം: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയാണ്. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടു പോലുമില്ല. റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതു സംബന്ധിച്ച മുസ്ലിം ലീഗിന്റെ നിലപാടും ആത്മാര്‍ഥതയുള്ളതല്ല- വെളിയം പറഞ്ഞു. ആഗസ്ത് 22 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെളിയം.
സംസ്ഥാനത്ത് എക്സ്പ്രസ് ഹൈവേ ആവശ്യമില്ല. എക്സ്പ്രസ് ഹൈവേ തുടങ്ങുന്നതിന് പകരം ഇപ്പോഴത്തെ ദേശീയപാത നാലുവരിപാതയാക്കിയാല്‍ മതി. ഉയര്‍ന്ന ചെലവ് വരുന്ന എക്സ്പ്രസ് ഹൈവേ കേരളം പോലുള്ള ഒരു സംസ്ഥാനത്തില്‍ ആവശ്യമില്ല.
സ്വാശ്രയ കോളജ് നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ സിപിഐ പിന്തുണക്കുമെന്ന് വെളിയം വ്യക്തമാക്കി.












Click it and Unblock the Notifications