കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബുലാല്‍ ഗൗര്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയാകും

  • By Staff
Google Oneindia Malayalam News

ദില്ലി: ഉമാഭാരതിയുടെ രാജിയെ തുടര്‍ന്ന് മധ്യപ്രദേശിലെ ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍ പുതിയ മുഖ്യമന്ത്രിയാകും.

ഉമാഭാരതിയുടെ അടുത്തയാളായ ഗൗറിനെ ബിജെപി നിയമസഭാകക്ഷി യോഗത്തില്‍ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തേക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

നേരത്തെ ബിജെപിയുടെ ദേശീയനേതാക്കളായ ശിവരാജ്സിംഗ് ചൗഹാന്‍, സുമിത്ര മഹാജന്‍, സംസ്ഥാന ബിജെപി പ്രസിഡന്റ് ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവുടെ പേരുകള്‍ പുതിയ മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ എംഎല്‍എമാര്‍ക്കിടയില്‍ നിന്നുതന്നെയാകും പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയെന്ന് ബിജെപി പ്രസിഡന്റ് എം. വെങ്കയ്യ നായിഡു വ്യക്തമാക്കിയതോടെ ഈ അഭ്യൂഹത്തിന് വിരാമമായി.

പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള മേല്‍നോട്ടം വഹിക്കുന്നതിനായി നിരീക്ഷരെന്ന നിലയില്‍ ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ ജെറ്റ്ലിയോടൊപ്പം ജോഷിയെയും ചൗഹാനെയും ബിജെപി കേന്ദ്രനേതൃത്വം ചുമലതപ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X