ബഹളം മൂലം ഇരുസഭകളും നിര്‍ത്തിവച്ചു
ദില്ലി: മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയെ അറസ്റ് ചെയ്യാനുള്ള നീക്കത്തെ ചൊല്ലി ബിജെപി അംഗങ്ങള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ആഗസ്ത് 23 തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചു.
സഭ ചേര്‍ന്നയുടനെ പ്രതിപക്ഷാംഗങ്ങള്‍ പ്രശ്നമുന്നയിച്ച് ബഹളമുണ്ടാക്കി. ഉമാഭാരതിക്കെതിരെ അറസ്റ് വാറന്റ് പുറപ്പെടുവിച്ചതിലൂടെ ത്രിവര്‍ണ പതാകയെ അപമാനിക്കുകയാണ് ചെയ്തതെന്ന് ബിജെപി അംഗങ്ങള്‍ ആരോപിച്ചു.
ഇരുസഭകളിലും ബഹളം തുടര്‍ന്നത് മൂലം നടപടികള്‍ രണ്ട് മണിവരെ നിര്‍ത്തിവയ്ക്കുന്നതായി ഇരുസഭകളുടെയും അധ്യക്ഷന്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications