ഉമാഭാരതിയുടെ രാജി ബിജെപി സ്വീകരിച്ചു
ദില്ലി: മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയുടെ രാജി ബിജെപി സ്വീകരിച്ചു. ആഗസ്ത് 23 തിങ്കളാഴ്ച രാവിലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ഉമാഭാരതി തിങ്കളാഴ്ച ഗവര്‍ണര്‍ക്ക് രാജി നല്‍കുമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം ബിജെപി പ്രസിഡന്റ് എം. വെങ്കയ്യാനായിഡു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് ബിജെപി നിയമസഭാകക്ഷി യോഗം ഉച്ചക്ക് രണ്ട് മണിക്ക് ചേരും.
പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ ജെറ്റ്ലിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വെങ്കയ്യ നായിഡു അറിയിച്ചു.
ഉമാഭാരതിയിലൂടെ രാജിയിലൂടെ കുറ്റപത്രം നല്‍കപ്പെട്ട കേന്ദ്രമന്ത്രിമാര്‍ക്കെതിരായ പ്രക്ഷോഭം തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോവാനാണ് ബിജെപിയുടെ നീക്കം. അതിനിടെ ഉമാഭാരതിയെ അറസ്റ് ചെയ്യുന്നതിനായി ഭോപാലിലേക്ക് തിരിച്ച കര്‍ണാടക പൊലീസ് സംഘം മുംബൈയിലെത്തി.












Click it and Unblock the Notifications