ഉമയ്ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ല
ഹൂബ്ലി: ഹൂബ്ലിയിലെ വര്‍ഗീയ കലാപം സംബന്ധിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയ്ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനുളള ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി തള്ളി. കേസുകളില്‍ വിചാരണ തുടരുമെന്ന് കോടതി വ്യക്തമാക്കി.
എസ്. എം. കൃഷ്ണ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കര്‍ണാടക സര്‍ക്കാരും ഉമാഭാരതിയും നല്‍കിയ ഹര്‍ജികള്‍ തിരസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞാഴ്ച ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിന്മേലാണ് കോടതിയുടെ വിധിയുണ്ടായത്.
ഹൂബ്ലി കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഈ വിധി ഉമാഭാരതിക്ക് തിരിച്ചടിയായി.












Click it and Unblock the Notifications