കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമയെ അറസ്റ് ചെയ്യാന്‍ പൊലീസ് ഭോപാലിലേക്ക്

  • By Staff
Google Oneindia Malayalam News

ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയെ അറസ്റ് ചെയ്യാന്‍ കര്‍ണാടക പൊലീസ് ആഗസ്ത് 23 തിങ്കളാഴ്ച ഭോപാലിലേക്ക് തിരിക്കും. ശനിയാഴ്ച ഉമാഭാരതിയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച കര്‍ണാടകത്തിലെ ഒരു കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘത്തെ ഭോപാലിലേക്ക് അയക്കാന്‍ ഞായറാഴ്ചയാണ് കര്‍ണാടക പൊലീസ് തീരുമാനിച്ചത്.

ഉമാഭാരതി തിങ്കളാഴ്ച തന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കും. രാജിക്കത്ത് ശനിയാഴ്ച തന്നെ ഉമാഭാരതി ബിജെപി പ്രസിഡന്റിന് നല്‍കിയിരിരുന്നു. ഉമാഭാരതിയുടെ രാജിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ബിജെപി പാര്‍മെന്ററി ബോര്‍ഡ് തിങ്കളാഴ്ച യോഗം ചേരും.

പൊലീസ് സൂപ്രണ്ട് ഡി. രൂപയുടെ നാലംഗ സംഘമാണ് ഉമാഭാരതിയെ അറസ്റ് ചെയ്യാന്‍ പോവുന്നതെന്ന് കര്‍ണാടക ഡിജിപി എസ്. എന്‍. ബോര്‍ക്കര്‍ ബാംഗ്ലൂരില്‍ അറിയിച്ചു. പൊലീസ് സംഘം തിങ്കളാഴ്ച വിമാനത്തില്‍ ഭോപാലിലേക്ക് തിരിക്കും.

ഹൂബ്ലിയില്‍ സംഘര്‍ഷത്തിനിടയാക്കിയ പ്രസംഗം നടത്തിയെന്നതിന്റെ പേരില്‍ ഉമാഭാരതിക്കെതിരെയുണ്ടായിരുന്ന 21 കേസുകള്‍ പിന്‍വലിക്കാന്‍ എസ്. എം. കൃഷ്ണ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തിരസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച നല്‍കിയ ഹര്‍ജിയില്‍ ധര്‍വാഡ് ജില്ലാ കോടതി തിങ്കളാഴ്ച വിധി പറയും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X