Get Updates
Get notified of breaking news, exclusive insights, and must-see stories!

അയ്യങ്കാളിപ്പട നഴ്സിംഗ് അക്കാദമി തകര്‍ത്തു

കൊച്ചി: കടവന്ത്രയിലെ ചെമ്മണ്ണൂര്‍ നഴ്സിംഗ് അക്കാദമി എന്ന സ്ഥാപനം അയ്യങ്കാളിപ്പടയുടെ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഓഫീസ് പെട്രോളൊഴിച്ച് തീവച്ചു.

ആഗസ്ത് 23 തിങ്കളാഴ്ച രാവിലെ 8.15നാണ് കടവന്ത്ര ജംഗ്ഷനിലെ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് മുദ്രാവാക്യം വിളിയോടെയെത്തിയ നാലംഗ സംഘം ഓഫീസിലെ റിസപ്ഷന്‍ കൗണ്ടറും ക്യാബിനുകളും കമ്പ്യൂട്ടറുകളും അടിച്ചുതകര്‍ത്തു. പെട്രോളൊഴിച്ച് ഓഫീസിന് തീവച്ചു.

അയ്യങ്കാളി പ്രവര്‍ത്തകര്‍ ഓഫീസിലെത്തുമ്പോള്‍ രണ്ട് വിദ്യാര്‍ഥികളും അധ്യാപകനും മാത്രമേയുണ്ടായിരുന്നുള്ളൂ. വിദ്യാര്‍ഥികളെ പുറത്താക്കിയ സംഘം അധ്യാപകനെ ഓഫീസിനകത്തേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയി. ഓഫീസിലെ പതിമൂന്നോളം കമ്പ്യൂട്ടറുകള്‍ സംഘം തകര്‍ത്തു.

അയ്യങ്കാളിപ്പട പ്രവര്‍ത്തകരെ ഒറ്റിക്കൊടുത്ത ചെമ്മണ്ണൂര്‍ നഴ്സിംഗ് അക്കാദമി ഉടമ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഈയിടെ പോസ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+