കോള: വീണ്ടും തുറയ്ക്കാന്‍ അനുവദിക്കില്ല
പാലക്കാട്: ഭൂഗര്‍ഭജലം ഊറ്റുന്നതിനാല്‍ ജനങ്ങള്‍ കോള കമ്പനികള്‍ക്കെതിരാണെന്നത് കണക്കിലെടുത്ത് അവ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കില്ലെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ പറഞ്ഞു.
കോടതികള്‍ അനുവാദം നല്‍കിയാലും കോള യൂണിറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ശങ്കരനാരായണന്‍ വ്യക്തമാക്കി. ആഗസ്ത് 22 ഞായറാഴ്ച മാതൃഭൂമി ദിനപത്രത്തിന്റെ പാലക്കാട് എഡിഷന് തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം.
ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പതിപ്പിന്റെ ഉദ്ഘാടനം ശങ്കരനാരായണന്‍ നിര്‍വഹിച്ചു. കെ. പി. കേശവമേനോന്‍ കെട്ടിടത്തിന്റെ സമര്‍പ്പണം പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. പി. വീരേന്ദ്രകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications