Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭാ പുന:സംഘടന വൈകും

ദില്ലി: കേരളത്തിലെ മന്ത്രിസഭാ പുന:സംഘടന ഇനിയും വൈകും. പുന:സംഘടന സംബന്ധിച്ച അന്തിമതീരുമാനം സോണിയാഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന് ശേഷമേയുണ്ടാകൂവെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി.

ആഗസ്ത് 22 ഞായറാഴ്ച കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍, പ്രണബ് മുക്കര്‍ജി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്.

ആഗസ്ത് 29ന് നടക്കുന്ന എസ്എന്‍ഡിപിയുടെ ഗുരുവര്‍ഷം പരിപാടിയുടെ ഉദ്ഘാടനത്തിനായാണ് സോണിയ കേരളത്തിലെത്തുന്നത്. ആ ഒരു പൊതുപരിപാടി മാത്രമേ സോണിയക്ക് കേരളത്തിലുണ്ടാവൂ.

കെപിസിസി ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം സോണിയയുടെ ഇത്തവണത്തെ കേരള സന്ദര്‍ശനത്തിനിടെ ഉണ്ടാവാനിടയില്ല. കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള സോണിയാഗാന്ധിയെ കണ്ട് കെപിസിസി ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ അഭ്യര്‍ഥന പരിഗണിക്കാനാവില്ലെന്ന നിലപാടിലാണ് സോണിയ. മന്ദിരത്തിന്റെ പണി പൂര്‍ത്തിയായിട്ടില്ല എന്നതാണ് ഈ നിലപാടിന് ഒരു കാരണം. മന്ദിരത്തിന്റെ ഉദ്ഘാടനം കരുണാകര വിഭാഗത്തിന്റെ പ്രതിഷേധത്തിന് വേദിയായേക്കുമെന്ന ആശങ്കയും ഈ നിലപാടിന് പിന്നിലുണ്ട്.

സോണിയയുടെ കേരള സന്ദര്‍ശനത്തിന്റെ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച പരിശോധനക്കായി എഐസിസി ജനറല്‍ സെക്രട്ടറി ആഗസ്ത് 28ന് കേരളത്തിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+