ബാങ്ക് സമരം തുടങ്ങി
ദില്ലി: ഒമ്പത് തൊഴിലാളിയൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത ബാങ്ക് പണിമുടക്ക് പൂര്‍ണ്ണം. വേതനനിരക്ക് പുതുക്കണമെന്നാവശ്യപ്പെട്ടാണ് ആഗസ്ത് 24 ചൊവാഴ്ചത്തെ സൂചനാപണിമുടക്ക്.
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനെ പ്രതിനിധീകരിയ്ക്കുന്ന ബാങ്കുകളുടെ മാനേജ്മെന്റ് 9.5 ശതമാനം വരെ വേതനവര്‍ധനവ് നടപ്പാക്കാന്‍ തയ്യാറാണ്. എന്നാല്‍ 16 ശതമാനമെങ്കിലും വേതനവര്‍ധന വേണമെന്ന നിലപാടില്‍ ഉറച്ചുനില്ക്കുകയാണ് ബാങ്ക് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും സംഘടനകള്‍.
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെയും കേന്ദ്രത്തിന്റെയും വേതനവര്‍ധനക്കാര്യത്തിലുള്ള പ്രതികൂലനിലപാടില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് പറയുന്നു. എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ബെഫി, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഒ, എന്‍ഒബിഡബ്ല്യു എന്നീ സംഘടനകളാണ് സമരരംഗത്തുള്ളത്. കോണ്‍ഗ്രസ്, ബിജെപി, ഇടതുപാര്‍ട്ടികള്‍ എന്നിവയോട് കൂറുള്ള സംഘടനകളാണിവ. ഇതില്‍ നാലെണ്ണം ബാങ്ക് ഓഫീസര്‍മാരുടെ സംഘടനകളും അഞ്ചെണ്ണം ബാങ്ക് ജീവനക്കാരുടെ സംഘടനകളുമാണ്.












Click it and Unblock the Notifications